പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ ഉയര്‍ത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍

Posted on: March 20, 2019 10:11 am | Last updated: March 20, 2019 at 10:12 am

പത്തനംതിട്ട: പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ട സംഭവത്തില്‍ വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍. സുനു (25) ആണ് അറസ്റ്റിലായത്. ഒരാള്‍ക്കു മാത്രമായി ഷട്ടര്‍ ഉയര്‍ത്താനാകില്ലെന്നതിനാല്‍ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

ചൊവ്വാഴ്ച രാത്രിയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ സാരമായ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.