കര്‍ണാടകയില്‍ ഷോപ്പിംഗ് മാള്‍ തകര്‍ന്ന് വന്‍ അപകടം

Posted on: March 19, 2019 5:43 pm | Last updated: March 19, 2019 at 8:54 pm


ദര്‍വാഡ്: കര്‍ണാടകയില്‍ ദര്‍ഡവാഡില്‍ നിര്‍മാണത്തിലിരിക്കുന്ന ഷോപ്പിംഗ് മാള്‍ തകര്‍ന്നു. ഒരു മരണം. ആറ് പേര്‍ക്ക് പരുക്ക്. നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായി വിവരം. ദര്‍വാഡിലെ പുതിയ ബസ്റ്റാന്റിന് സമീപം നാല് നിലകളിലായി പ്രവൃത്തി നടക്കുന്ന മാളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചക്ക് ശേഷമാണ്. അപകടം നടക്കുമ്പോള്‍ നൂറ്കണക്കിന് പേര്‍ മാളിന് സമീപത്തുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും നിര്‍മാണ തൊഴിലാളികളാണ്. പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 200 ഓളം പോലീസുകാരും 30 ഓളം ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായുണ്ട്. അപകട കാരണമോ, അപകടം സംബ്ധിച്ച കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല.