Connect with us

Kozhikode

സലഫിസം: സൂക്ഷ്മ പഠനം വേണമെന്ന് സിംപോസിയം

Published

|

Last Updated

മർകസ് നോളജ് സിറ്റിയിലെ മലൈബാർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച
“ആഗോള സലഫിസം പ്രാദേശിക ആവിഷ്‌കാരങ്ങൾ” എന്ന സിമ്പോസിയത്തിൽ
എ നജീബ് മൗലവി പ്രസംഗിക്കുന്നു

കോഴിക്കോട്: സലഫിസം പ്രാദേശിക മുസ്‌ലിം സമൂഹങ്ങളിൽ ഉണ്ടാക്കിയ സാമൂഹിക ആഘാതങ്ങളെയും ഇടർച്ചകളെയും കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങൾ ഉയർന്നു വരേണ്ട തുണ്ടെന്നും സലഫിസത്തിന്റെ ആഗോളപ്രാദേശിക താല്പര്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള പുതിയ രീതിശാസ്ത്രവിശകലന രീതികൾ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണമെന്നും മലൈബാർ റിസർച്ച് ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച “ആഗോള സലഫിസം പ്രാദേശിക ആവിഷ്‌കാരങ്ങൾ” സിമ്പോസിയം അഭിപ്രായപ്പെന്നു.

വിശ്വാസപരമായ വ്യതിയാനം എന്നനിലയിൽ മനസ്സിലാക്കിയാൽ മാത്രമേ സലഫിസത്തിന്റെ ആവിഷ്‌കാരങ്ങളെ വിപുലമായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ. രാഷ്ട്രീയ മുന്നേറ്റം അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. സുരക്ഷാ പ്രശ്‌നങ്ങൾ എന്ന പരികല്പനയെ മുൻ നിറുത്തിക്കൊണ്ടുള്ള പ്രതിരോധങ്ങൾക്കു പകരം മതത്തിനകത്തു നിന്ന് ദൈവശാസ്ത്രപരമായ പാരികല്പനകൾ വെച്ചുകൊണ്ടുള്ള പ്രതിരോധത്തിനേ സലഫിസത്തിന്റെ ഭീഷണികളെ ദീർഘകാലാടിസ്ഥാനത്തിൽ നേരിടാൻ കഴിയുകയുള്ളൂവെന്നും സിംപോസിയം അഭിപ്രായപ്പെന്നു. എ നജീബ് മൗലവി (ജനറൽ സെക്രട്ടറി, സംസ്ഥാന കേരളാ ജം ഇയ്യത്തുൽ ഉലമ), ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി (ഡയറക്ടർ, മർകസ് നോളജ് സിറ്റി), ഡോ. സ്റ്റാൻലി ജോണി (എഡിറ്റർ, ഇന്റർനാഷണൽ അഫയേഴ്‌സ്, ദി ഹിന്ദു), ഡോ. മോയിൻ ഹുദവി മലയമ്മ(ദാറുൽ ഹുദ ചെമ്മാട്), കെ ടി കുഞ്ഞിക്കണ്ണൻ (കേളു ഏട്ടൻ പഠന കേന്ദ്രം), പ്രൊഫ. എൻ സെബാസ്റ്റ്യൻ (ഡിപ്പാർട്ട്മെന്റ്ഓഫ് പൊളിറ്റിക്കൽ സയൻസ്, കാലിക്കറ് സർവകലാശാല), എം പി പ്രശാന്ത് (ടൈംസ് ഓഫ് ഇന്ത്യ) ഡോ. മിഥുൻ സിദ്ധാർഥൻ (കോഴിക്കോട് മെഡിക്കൽ കോളജ്), പി കെ എം അബ്ദുർറഹിമാൻ(സിറാജ് ദിനപത്രം), ഡോ. വി ആർ അനീഷ് (പ്രൊഫസർ, ഗവ. കോളജ്, കൊയിലാണ്ടി), നുഐമാൻ കെ എ സംസാരിച്ചു. നൂറുദ്ധീൻ മുസ്തഫ സ്വാഗതവും എം ലുഖ്മാൻ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest