തിരഞ്ഞെടുപ്പ് പ്രചാരണം; വ്യത്യസ്ത ഭാഷകളിലും ചുമരെഴുത്ത്

Posted on: March 19, 2019 11:57 am | Last updated: March 19, 2019 at 11:57 am
വിളയൂരിൽ എം ബി രാജേഷിന് വോട്ടഭ്യർഥിച്ചുകൊണ്ട് അറബി ചുവരെഴുത്ത്

പട്ടാമ്പി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചുവരെഴുതിന്റെയും പ്രചാരണത്തിന്റെയും തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍. എന്നാല്‍, വിളയൂരിരിലെ വിവിധ ഭാഷകളിലുള്ള ചുമരെഴുത്തുകള്‍ വേറിട്ടൊരു കാഴ്ചയാണ്. എല്ലായിടത്തും മലയാളത്തില്‍ പ്രചാരണം നടത്തുമ്പോള്‍ വിളയൂരിലെ ചുമരുകളില്‍ മലയാളം മാത്രമല്ല ഇടപിടിച്ചിട്ടുള്ളത്.

ഇടതുപക്ഷ സ്ഥാനാര്‍ഥിയായ എം ബി രാജേഷിന് വേണ്ടിയാണ് ഇംഗ്ലീഷ്, തമിഴ്, അറബി എന്നീ ഭാഷകളില്‍ സ്ഥാനാര്‍ഥിയുടെ പേരെഴുതിയും വോട്ട് അഭ്യര്‍ഥിച്ചും ചുമരെഴുത്ത് നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചാരണം എന്നതിനപ്പുറം വിളയുര്‍ കുപ്പൂത്ത് സ്വദേശിയും ആര്‍ടിസ്റ്റുമായ അശ്‌റഫ് തന്റെ സ്വന്തം താത്പര്യപ്രകാരമാണ് ഇവിടെ ചുമരെഴുതുന്നത്. ഇതര ഭാഷകളില്‍ മലയാളത്തിനൊപ്പം തന്നെ ഇടതുപക്ഷത്തോടും എം ബി രാജേഷിനോടുമുള്ള ആരാധന കൊണ്ടാണ് താന്‍ ഇത്തരത്തില്‍ സ്വയം ചുമരെഴുത്ത് നടത്തുന്നതെന്ന് അശ്‌റഫ് പറഞ്ഞു.