നെതര്‍ലാന്‍ഡ്‌സില്‍ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Posted on: March 18, 2019 9:32 pm | Last updated: March 19, 2019 at 12:14 am

ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. യൂട്രെച്ച് നഗരത്തിലെ ട്രാമിലാണ് പ്രാദേശിക സമയം ഇന്ന് രാവിലെ 10.45ഓടെ അക്രമി വെടിയുതിര്‍ത്തത്. തോക്കുമായെത്തിയ ഇയാള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണമെന്നാണ് സംശയം.

അക്രമത്തെ തുടര്‍ന്ന് ട്രാം സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. അക്രമമുണ്ടായ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതേവരെ ആരെയും അറസ്റ്റു ചെയ്യാനായിട്ടില്ല.