Connect with us

Ongoing News

അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോള്‍ ആലപ്പുഴയിലും ഉറപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാാര്‍ഥി പട്ടികക്ക് ഏകദേശ ധാരണ. വൈകിട്ട് എ ഐ സി സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി നാല് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയയില്‍ ഷാനിമോള്‍ ഉസ്മാനും വടകരയില്‍ അഡ്വ. പ്രവീണ്‍ കുമാറും വയനാട്ടില്‍ ടി സിദ്ദീഖും സ്ഥാനാര്‍ഥികളായേക്കും.

ഇതില്‍ വയനാട്ടിലെ സ്ഥാാനാര്‍ഥികള്‍ സംബന്ധിച്ച തര്‍ക്കം പൂര്‍ണമായും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വവു
മായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. വയനാട് സീറ്റ് ഐ ഗ്രൂപ്പിന് ലഭിക്കാന്‍ അവസാന നിമിഷംവരെ ശ്രമം നടത്തിയാണ് അദ്ദേഹം മടങ്ങിയത്. എന്നാല്‍ സിദ്ദീഖിന് സീറ്റ് ലഭിക്കാന്‍ ഉമ്മന്‍ചാണ്ടി കടുംപിടുത്തം തുടരുകയായിരുന്നു. മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശിന്റെ പേര് സമവായത്തിനായി ഐ ഗ്രൂപ്പ് ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും ഇതും അംഗീകരിക്കാന്‍ എ ഗ്രൂപ്പ് തയ്യാറായില്ല. ഒടുവില്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ട് രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങുകയായിരുന്നു. അവസാന
നിമിഷത്തില്‍ ഏന്തെങ്കിലും മാറ്റം ഉണ്ടായില്ലെങ്കില്‍ ഈ നാല് പേര്‍ തന്നെ മത്സര രംഗത്തിറങ്ങിയേക്കും.

ഇതിനിടെ വയനാട് മണ്ഡലത്തില്‍ ടി സിദ്ദീഖിന്റെ പോസ്റ്ററുകളും മറ്റും അണികള്‍ പുറത്തിറക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി അണികള്‍ പ്രചാരണവും തുടങ്ങി. രാഹുലിന്റെ പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ
അടൂര്‍ പ്രകാശ് തന്റെ സ്ഥാനാര്‍ഥിത്വം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിട്ടുണ്ട്.

Latest