National
അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ . നിയന്ത്രണരേഖക്ക് സമീപം രജൗറിയിലുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. വെടിവെപ്പില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ സുന്ദര്‍ബാനി സെക്ടറിലെ കേറി ബറ്റാല്‍ മേഖലയിലാണ് പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.പുല്‍വാമ ഭീകരാക്രമണത്തിന് പിറകെ ബാലാക്കോട്ടിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു.ഇതിന് പിന്നാലെ അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവരികയാണ്.
---- facebook comment plugin here -----



