നിര്‍മാതാവിന് മര്‍ദനം; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

Posted on: March 18, 2019 12:42 pm | Last updated: March 18, 2019 at 1:50 pm

തിരുവനന്തപുരം: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ക്കയറി ആക്രമിച്ചുവെന്ന നിര്‍മാതാവിന്റെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് സംഘടന അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി റോഷനും സംഘവും തന്നെ വീട്ടില്‍ക്കയറി മര്‍ദിച്ചുവെന്ന നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. അതേ സമയം അക്രമം നടത്തിയെന്ന് പരാതി വ്യജമാണെന്നും യഥാര്‍ഥത്തില്‍ അക്രമത്തിനിരയായത് താനാണെന്നുമാണ് റോഷന്‍ പ്രതികരിച്ചത്. സഹസംവിധായകയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്രൂസിന് ഇഷ്ടപ്പെടാത്തതാണ് അക്രമത്തിന് കാരണമെന്ന് ആല്‍വിന്‍ ആന്റണി ആരോപിച്ചു. സുഹൃത്ത് നവാസുമൊന്നിച്ച് വീട്ടില്‍ കയറിവന്ന റോഷന്‍ ആദ്യം ഭീഷണിപ്പെടുത്തുകയും വഴങ്ങാത്തതിനെത്തുടര്‍ന്ന് പനിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുള്ളിലേക്ക് വിളിപ്പിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചു.