സൈനിക ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തി; കൊല്‍ക്കത്തയില്‍ ചൈനക്കാരന്‍ പിടിയില്‍

Posted on: March 18, 2019 10:34 am | Last updated: March 18, 2019 at 1:03 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അതീവ സുരക്ഷാ മേഖലയായ വിക്ടോറിയ മെമ്മോറിയലില്‍ ഡ്രോണ്‍ പറത്തിയ ചൈനക്കാരന്‍ അറസ്റ്റില്‍ . ഞായറാഴ്ചയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന വിക്ടോറിയ മെമ്മോറിയലിന് സമീപത്താണ് ഈസ്റ്റേണ്‍ കമാന്‍ഡ് ആര്‍മിയുടെ ആസ്ഥാനമായ ഫോര്‍ട്ട് വില്യം സ്ഥിതി ചെയ്യുന്നത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ചൈനീസ് പൗരനെ പിടികൂടിയത്. സംഭവ സമയം രണ്ട് സ്ത്രീകളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. മാര്‍ച്ച് 25വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളെ വിട്ടയച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റിനെ വിവരമറിയിച്ചിട്ടുണ്ട്.