പബ്ജി കളിക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കര്‍ മരിച്ചു

Posted on: March 17, 2019 10:17 pm | Last updated: March 17, 2019 at 10:17 pm

മുംബൈ: യുവാക്കള്‍ക്കിടയില്‍ ജ്വരമായി മാറിയ പബ്ജി ഗെയിം കളിച്ചുകൊണ്ടിരിക്കെ ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മുംബൈയിലെ ഹിംഗോളിയിലാണ് സംഭവം. നാഗേഷ് റാവു (24), സ്വപ്നില്‍ അന്നപൂര്‍ണ (22) എന്നിവരാണ് മരിച്ചത്.

റെയില്‍വേ ട്രാക്കിന് സമീപം കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു ഇരുവരും. ഈ സമയം ഇതുവഴി കടന്നുപോയ ഹൈദരാബാദ് – അജ്മീര്‍ ട്രെയിന്‍ ഇവരെ ഇടിച്ചുവീഴ്ത്തി. രാത്രി വൈകിയാണ് പ്രദേശവാസികള്‍ ഇവരുടെ മൃതദേഹം കണ്ടത്.

യുവാക്കള്‍ക്കിടയില്‍ ജ്വരമായി മാറിയ പബ്ജി പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലും നിരോധനം വേണമെന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു.