സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പിന് അതീതമായിരിക്കണം: വിഎം സുധീരന്‍

Posted on: March 16, 2019 1:28 pm | Last updated: March 16, 2019 at 1:28 pm
SHARE

തിരുവനന്തപുരം: ഗ്രൂപ്പ് താല്‍പര്യത്തിന് അപ്പുറം പാര്‍ട്ടി താല്‍പര്യത്തിനായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് വിഎം സുധീരന്‍. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ ഇതായിരിക്കണം മാനദ്ണഡമെന്നും സുധീരന്‍ പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരമുണ്ട്. ആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പോയ ഉമ്മന്‍ചാണ്ടിയെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പട്ടിക പുറത്തുവരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരുമുണ്ടാകുമെന്നാണ് സൂചനകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here