മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിനായി വീറ്റോ അധികാരം പ്രയോഗിച്ച് ട്രംപ്

Posted on: March 16, 2019 9:35 am | Last updated: March 16, 2019 at 1:19 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെനറ്റും തമ്മിലുള്ള പോര് മുറുകവെ മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിനായി ട്രംപ് വീറ്റോ അധികാരം ഉപയോഗിച്ചു. ട്രംപ് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ തടയുന്നതിന് കൊണ്ടുവന്ന പ്രമേയം യുഎസ് കോണ്‍ഗ്രസില്‍ പാസായതിന് പിറകെയാണ് നീക്കം.

അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിക്കുന്നത്. മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിന് കോണ്‍ഗ്രസിന്റെ അനുമതി കൂടാതെ പണം ചിലവഴിക്കാനാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മതില്‍ പണിയാതിരിരിക്കുന്നത് മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ക്രിമിനലുകള്‍കള്‍ക്കും ് മയക്ക് മരുന്ന് മാഫിയകള്‍ക്കും തുറന്ന് കൊടുക്കുന്നത് പോലെയാകുമെന്നാണ് വീറ്റോ അധികാരം ഉപയോഗിക്കുന്നതിന് ട്രംപ് ഉന്നിയക്കുന്ന ന്യായം. പ്രസിഡന്റിന്റെ വീറ്റോ മറികടക്കാന്‍ സെനറ്റില്‍ മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം ആവശ്യമാണ്. ഈ മാസം 26ന് വോട്ടെടുപ്പ് നടക്കും.