ന്യൂസിലാന്‍ഡ് ആക്രമണം അപലപനീയം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

Posted on: March 15, 2019 11:21 pm | Last updated: March 16, 2019 at 5:37 am

കോഴിക്കോട്: ന്യൂസീലന്‍ഡിലെ രണ്ട് മസ്ജിദുകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ശക്തമായി അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്താനും ന്യൂസീലന്‍ഡ് സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

ന്യൂസിലാന്‍ഡിലെ പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെയെന്നും പരുക്കേറ്റവര്‍ വേഗത്തി സുഖം പ്രാപിക്കട്ടെയെന്നും കാന്തപുരം പറഞ്ഞു.