പി ജയരാജന് വധഭീഷണി

Posted on: March 15, 2019 8:18 pm | Last updated: March 15, 2019 at 11:38 pm

കോഴിക്കോട്: വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജന് ഭീഷണി ഫോണ്‍ കോള്‍. +72430537 എന്ന ഇന്റര്‍നെറ്റ് നമ്പറില്‍ നിന്ന് വിളിച്ചാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭീഷണികോള്‍ വന്നത്. ജയരാജനെ
അക്രമിക്കുമെന്ന തരത്തിലാണ് ഭീഷണി. സംഭവത്തില്‍ എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ്കമ്മിറ്റി ജനറല്‍കണ്‍വീനര്‍ എ എന്‍ ഷംസീര്‍ എം എല്‍ എ വടകര റൂറല്‍ എസ് പി അബ്ദുല്‍ കരീമിന് നല്‍കിയ പരാതിയിലാണ് അന്വേഷണം.