നടപ്പാല ദുരന്തം: ഘടനാ പഠനത്തില്‍ പാളിച്ചയുണ്ടായി-മുഖ്യമന്ത്രി ഫട്‌നാവിസ്

Posted on: March 15, 2019 9:57 am | Last updated: March 15, 2019 at 11:04 am

മുംബൈ: ആറ് പേരുടെ മരണത്തിനിടയാക്കിയ തകര്‍ന്ന് വീണ ഛത്രപതി ശിവാജി മഹാരാജ് റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തിന് ഘടനാപരമായി പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. അധിക്യതര്‍ പാലത്തിന്റെ ഘടനാ പഠനം നടത്തിയതാണ്. അതില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഘടനാ പഠനത്തില്‍ പാലം ബലമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും പാലം തകര്‍ന്നത് പഠനത്തിലെ പാളിച്ചയാണ് കാണിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. റെയില്‍പ്പാളം മുറിച്ചുകടക്കാന്‍ ഉപയോഗിക്കുന്ന പാലം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മരിച്ച ആറ് പേരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.