ശുഐബിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി; കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിച്ചു

Posted on: March 14, 2019 3:28 pm | Last updated: March 14, 2019 at 9:01 pm
ശുഐബിന്റെ സഹോദരിയുടെ മക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി

കണ്ണൂര്‍: മട്ടന്നൂര്‍ എടയൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബിന്റെ കുടുംബാംഗങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

പിന്നീട് കാസര്‍കോട് പെരിയയില്‍ എത്തിയ രാഹുല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിച്ചു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും സന്ദര്‍ശനം ആശ്വാസമായെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പിന്നീട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്‌നിക് എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.