ദുബൈ: ഭര്‍ത്താവ് മരിച്ചതിന്റെ ആഘാതത്തില്‍ നെഞ്ച് വേദനയനുഭവപ്പെട്ട് ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയും വിധിക്ക് കീഴടങ്ങി. വടക്കേക്കാട് തെക്കേക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന നാറാണത്ത് യൂസുഫിന്റെ ഭാര്യ ആരിഫ (48)യാണ് ഇന്നലെ മരണപ്പെട്ടത്. ദുബൈ ടാക്‌സി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് യൂസുഫ് നാല് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.
വിവരമറിഞ്ഞ ആരിഫക്ക് ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ദുബൈ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. നാല് മക്കളുണ്ട്.