ഹര്‍ത്താല്‍ അക്രമം: ടിപി സെന്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങി

Posted on: March 13, 2019 6:51 pm | Last updated: March 13, 2019 at 7:39 pm

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ആര്‍എസ്എസംസ്ഥാന നേതാവ് പിഇബി മേനോന്‍, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ വൈസ് ചാന്‍സലര്‍ കെഎസ് രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികല എന്നിവരടക്കം 13 പേര്‍ക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങിയതായി സംസ്ഥാന സര്‍്ക്കാര്‍.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ ഹര്‍ത്താലില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാന പ്രകാരമാണ് ഹര്‍ത്താല്‍ നടന്നത് . സുപ്രീം കോടതി ഉത്തരവ് പ്രകാരം ആഹ്വാനം ചെയ്തവര്‍ക്ക് ഹര്‍ത്താര്‍ അക്രമങ്ങളില്‍ ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.