വൈത്തിരിയില്‍ വാഹനാപകടത്തില്‍ നാലര വയസുകാരന്‍ മരിച്ചു

Posted on: March 13, 2019 6:37 pm | Last updated: March 13, 2019 at 7:24 pm

വൈത്തിരി: പിതൃ സഹോദരനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ലോറിയിടിച്ച് നാലര വയസുകാരന്‍ മരിച്ചു. വൈത്തിരി പള്ളത്ത് റാഫിയുടെ മകന്‍ റാഷി മുഹമ്മദ് ഹംസയാണ് മരിച്ചത്.

അപകടത്തില്‍ പിതൃ സഹോദരനായ ജമാലിനും ജമാലിന്റെ മകന്‍ സാജുവിനും പരുക്കില്ല. വൈകിട്ട് നാലിന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍വശമാണ് അപകടം. സ്‌കൂട്ടറിന് പിന്നില്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പാര്‍സല്‍ ലോറി ഇടിക്കുകയായിരുന്നു.