Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദുമായി മോദി സംഭാഷണം നടത്തി

Published

|

Last Updated

അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി, നരേന്ദ്ര മോഡി, അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമായതില്‍ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു. അബുദാബിയില്‍ നടന്ന ഒ ഐ സി വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ ആദ്യമായി ഇന്ത്യയെ പ്രത്യേകം ക്ഷണിതാവായി ക്ഷണിച്ചതില്‍ നരേന്ദ്ര മോദി ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു. സമാധാനത്തിന്റെയും പുരോഗമനത്തിന്റെയും പൊതുവായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ചരിത്രപരമായ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.