അല്‍ ഉലയില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ മരിച്ചു

Posted on: March 12, 2019 1:42 pm | Last updated: March 12, 2019 at 1:42 pm

അല്‍ ഉല : സഊദിയിലെ അല്‍ ഉലയിലെ മുഖായറയില്‍ സ്‌കൂള്‍ ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ മരണപെട്ടു .

രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു കാറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത് .അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു . മരണപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ സഹോദരങ്ങളാണ് അപകടത്തെ കുറിച്ച് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്