കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കോട്ടയം സീറ്റിലെ ജയസാധ്യതയെ ബാധിക്കില്ല: ചെന്നിത്തല

Posted on: March 12, 2019 1:12 pm | Last updated: March 12, 2019 at 7:06 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോട്ടയം സീറ്റിലെ ജയസാധ്യതയെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണെന്നും ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കമില്ല. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടുമില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് ചട്ടത്തില്‍ എവിടെയാണ് ശബരിമല വിഷയം പ്രചാരണമാക്കരുതെന്ന് പറഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ശബരിമലയിലെ സംഭവ വികാസങ്ങള്‍ കേരളത്തില്‍ നടന്ന ഒരു വലിയ ക്രമസാമാധാന പ്രശ്‌നമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.