അനുഗ്രഹവും ആശീർവാദവും തേടി പി വി അൻവർ പൊന്നാനിയിൽ

Posted on: March 12, 2019 12:26 pm | Last updated: March 12, 2019 at 12:26 pm
എടപ്പാളില്‍ പ്രചരണം നടത്തുന്ന പി വി അൻവർ

പൊന്നാനി: അനുഗ്രഹവും ആശീർവാദവും തേടി ഇടത് സ്ഥാനാർഥി പി വി അൻവർ പൊന്നാനിയിലെത്തി. മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ പത്‌നി ഫാത്വിമ ടീച്ചറുടെ അടുത്തെത്തി അനുഗ്രഹം വാങ്ങിയാണ് പ്രചരണത്തിന് തുടക്കമിട്ടത്.
കൂടാതെ പൊന്നാനി മുനിസിപ്പാലിറ്റിയിലെ മുതിർന്നവരേയും പൗര പ്രമുഖരെയും നേരിൽ കണ്ട് ആശീർവാദം തേടി. പഴയ കാല രാഷ്ട്രീയ പ്രവർത്തകരെയും സുഹൃത്തുക്കളെയും സമുദായ സംഘടനാ നേതാക്കളേയും സന്ദർശിച്ചു.

എടപ്പാളിലെത്തി പ്രചരണം നടത്തി

എടപ്പാൾ: പി വി അൻവർ എടപ്പാളിലെത്തി പ്രചരണം നടത്തി. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ ജാഥയായി എടപ്പാളിലെത്തിയത്. എടപ്പാളിലെ കച്ചവട സ്ഥാപനങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ടാക്‌സിസ്റ്റാൻഡ് എന്നിവടങ്ങളിൽ ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.