കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു

Posted on: March 12, 2019 9:42 am | Last updated: March 12, 2019 at 1:14 pm

തൊടുപുഴ: പിജെ ജോസഫിന് കോട്ടയം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം സിപിഎമ്മിനെ സഹായിക്കലാണെന്ന് പിഎം ജോര്‍ജ് ആരോപിച്ചു. അതേ സമയം സീറ്റ് വിഭജനം കേരള കോണ്‍ഗ്രസിനെ മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കുമോയെന്ന കാര്യമെ ഇനി അറിയാനുള്ളു.

സീറ്റ് നിഷേധിച്ചതിനെതിരെ പിജെ ജോസഫ് ആഞ്ഞടിച്ചിരുന്നു. ഇനിയുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍കൂടിയായ പിജെ ജോസഫ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പിജെ ജോസഫ് കോട്ടയത്ത് വിമതനായി മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതേ സമയം പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തോമസ് ചാഴിക്കാടന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് കെഎം മാണിയുടെ നിലപാട്.