ന്യൂഡല്‍ഹി: വിശുദ്ധ റമസാന്‍ മാസത്തിലെ പ്രതേ്യക ദിനങ്ങളെയും വെള്ളിയാഴ്ചയേയും ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. റമസാന്‍ മാസത്തെ പൂര്‍ണമായും ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. റമസാന്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് വരുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണം.
ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ മിക്കവാറും മെയ് അഞ്ച് മുതലാകും റമാസന്‍ വ്രതം ആരംഭിക്കുക. ഇതിന് ശേഷമാണ് നാല് ഘട്ടങ്ങള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും റമസാനിലാണ്.