സമസ്ത:10 മദ്‌റസകള്‍ക്ക് കൂടിഅംഗീകാരം നല്‍കി

Posted on: March 11, 2019 2:13 pm | Last updated: March 11, 2019 at 2:13 pm


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കോഴിക്കോട് സമസ്ത സെന്ററില്‍സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ഉദ്ഘാടനം ചെയ്തു. യോഗത്തില്‍പാലക്കാട്, കോട്ടയം എന്നീ ജില്ലകളില്‍നിന്നും കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പാലക്കാട്: മദ്‌റസത്തു സ്വാദിഖിയ്യ നെച്ചൂര്‍ചെമ്പോത്ത് കുളമ്പ്-കൊടുവായൂര്‍, കോട്ടയം: മുഹ്യിസുന്ന മദ്‌റസ ചെളിക്കുഴി- റോക്ക്മൗണ്ട്- മുണ്ടക്കയം, കര്‍ണാടക: താജുല്‍ഉലമാ ഇഹ്യാഉല്‍ഉലൂമുദ്ദീന്‍മദ്‌റസ സാത്തിക്കല്ല്-പേരമൊഗറു, ദാറുല്‍ഇഹ്‌സാന്‍സുന്നി മദ്‌റസ മുഅ്മിന്‍മൊഹല്ല-ലക്ഷമേശ്വര്‍, ബ്രൈറ്റ് ഇസ്ലാമിക് സ്‌കൂള്‍ഗദക്, അഹ്ലാ ഹസ്‌റത്ത് സുന്നി മദ്‌റസ മജ്ജൂര്‍-ചബ്ബി, മദീന സുന്നി മദ്‌റസ ഹര്‍ളപ്പൂര്‍, നൂറുല്‍ഹുദാ അറബിക് മദ്‌റസ ജഗളൂര്‍, ഗുല്‍ഷാനെ നൂര്‍ഫാതിമ അറബിക് മദ്‌റസ ദേവങ്കരെ, ജാമിഅ ഹനഫിയ്യ കന്‍സുല്‍ഈമാന്‍തിരുമനഹള്ളി-ബാംഗ്ലൂര്‍എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.