സഊദി എയര്‍ഷോ മാര്‍ച്ച് 12 ന് ആരംഭിക്കും

Posted on: March 10, 2019 7:17 pm | Last updated: March 10, 2019 at 7:17 pm

റിയാദ് : ഈ വര്‍ഷത്തെ സഊദി എയര്‍ഷോയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . മാര്‍ച്ച് 12 മുതല്‍ 14 വരെ റിയാദിലെ തുമാമ വിമാനത്താവളത്തിലാണ് പ്രദര്‍ശനം നടക്കുക . ബോയിങ് സഊദി അറേബ്യയാണ് ഈ വര്‍ഷത്തെ എയര്‍ഷോ സ്‌പോണ്‍സര്‍ .സഊദിഅറേബ്യ ആദ്യമായാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എയര്‍ഷോക്ക് റിയാദ് വേദിയൊരുങ്ങുന്നത്. ഷോയില്‍ 100 ല്‍ അധികം പുത്തന്‍ വിമാനങ്ങളും പ്രദര്‍ശനത്തിനെത്തുന്നുണ്ട് .

വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശനം അറബ് മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് സഊദി ബോയിംഗ് പ്രസിഡന്റ് അഹ്മദ് ജാസ്സാര്‍ പറഞ്ഞു.10000 സ്‌ക്വയര്‍ മീറ്ററിലാണ് ഈ വര്‍ഷത്തെ പ്രദര്‍ശനം നടക്കുക. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഷോയില്‍ 85 ആഭ്യന്തര കമ്പനികളും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിന്നുള്ള 172 വമ്പന്‍ കമ്പനികളാണ് റിയാദിലെത്തുന്നത്,150 പ്രത്യേക സ്റ്റാളുകളും ഒരുങ്ങിയിട്ടുണ്ട് പ്രമുഖ സംഘങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങള്‍ എയര്‍ഷോവിന് പൊലിമ നല്‍കും