നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടനോടും ഇന്റര്‍പോളിനോടും സി ബി ഐ ആവശ്യപ്പെടും

Posted on: March 10, 2019 4:57 pm | Last updated: March 10, 2019 at 4:57 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പു കേസിലെ പ്രതി വജ്ര വ്യാപാരി നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് അധികൃതരോടും ഇന്റര്‍പോളിനോടും ആവശ്യപ്പെടാനൊരുങ്ങി സി ബി ഐ. നീരവിനെതിരെ ഇന്റര്‍പോള്‍ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നീരവിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടാനാണ് നീക്കം. ബേങ്ക് തട്ടിപ്പിനു ശേഷം ഇന്ത്യ വിട്ട നീരവ് ലണ്ടനിലാണ് ഉള്ളതെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു.

വ്യാജരേഖയുണ്ടാക്കി മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ നീരവ് ശ്രമിച്ചേക്കുമെന്നതിനാല്‍ ജാഗ്രത വേണമെന്ന് ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃതരോടും അന്വേഷണ ഏജന്‍സി ആവശ്യപ്പെടും.