ആര്‍ എം പി ഐ വടകര ഉള്‍പ്പടെ നാലു മണ്ഡലങ്ങളില്‍ മത്സരിക്കും

Posted on: March 10, 2019 4:36 pm | Last updated: March 10, 2019 at 8:39 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആര്‍ എം പി ഐ തീരുമാനിച്ചു. വടകരക്കു പുറമെ, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രധാനമായും സി പി എം അക്രമത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ പ്രചാരണമാണ് പാര്‍ട്ടി നടത്തുക. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കെതിരെയും സജീവ പ്രചാരണം സംഘടിപ്പിക്കും. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായൊന്നും ഇതേവരെ ചര്‍ച്ച നടത്തിയിട്ടില്ല. കേരളത്തില്‍ സി പി എമ്മാണ് മുഖ്യ ശത്രു-നേതാക്കള്‍ പറഞ്ഞു.