അതിര്‍ത്തി ലംഘിച്ച പാക് ആളില്ലാ വിമാനം വെടിവെച്ചിട്ടു

Posted on: March 9, 2019 3:29 pm | Last updated: March 9, 2019 at 7:11 pm

ജയ്പൂര്‍: രാജസ്ഥാനില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ആളില്ലാ വിമാനം ബിഎസ്എഫ് വെടിവെച്ചിട്ടു. ശ്രീഗംഗാനഗറിലെ ഹിന്ദുമല്‍കോട്ടിലാണ് സംഭവം. ഫെബ്രുവരി 26ന് ബലാകോട്ടില്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് പാക് ഡ്രോണുകള്‍ അതിര്‍ത്തി ലംഘിക്കുന്നത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബികാനിര്‍ സെക്ടറിന് സമീപത്ത് വെച്ച് അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് ഡ്രോണ്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. നാല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട സുഖോയ് എസ് യു30 എം കെ ഐ യുദ്ധവിമാനമാണ് മിസൈല്‍ തൊടുത്തുവിട്ട് പാക് വിമാനം തകര്‍ത്തത്.