സൈനിക തൊപ്പിയണിഞ്ഞ് ഇന്ത്യയിറങ്ങി; പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരം

Posted on: March 8, 2019 1:57 pm | Last updated: March 8, 2019 at 4:21 pm

റാഞ്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ടീം ഇന്ത്യയുടെ ആദരം. ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ചാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ കളത്തിലിറങ്ങിയത്.

ലഫ്റ്റനന്റ് കേണലും മുന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണി ടീം അംഗങ്ങള്‍ക്ക് തൊപ്പി സമര്‍പ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിനായി മാച്ച് ഫീ നല്‍കുമെന്ന് നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ആഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.