ഊട്ടി മർകസ് നാളെ കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: March 8, 2019 11:41 am | Last updated: March 8, 2019 at 11:41 am
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

ഊട്ടി: ഊട്ടി പഴയ പോസ്റ്റോഫീസിന് സമീപം പുതുതായി നിർമിച്ച ഊട്ടി മർകസിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്ത് മണിക്ക് ഇന്ത്യൻ ഗ്രാന്‍ഡ്‌ മുഫ്തി ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും. ജബറുള്ള ബാഖവി, പാടന്തറ മർകസ് ജനറൽ മാനേജർ സയ്യിദ് അലി അക്ബർ സഖാഫി അൽ ബുഖാരി എടരിക്കോട്, എസ് വൈ എസ് സംസ്ഥാന സാന്ത്വനം ചെയർമാൻ ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ, അബ്ദുറഹീം ഇംദാദി, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സി കെ കെ മദനി, സുൽത്താനുൽ ആലം അസ്മതി, ജാഫർ സ്വാദിഖ് ഫൈജി, എസ് ജെ എം തമിഴ്‌നാട് ഘടകം സെക്രട്ടറി പി എ നാസർ മുസ്‌ലിയാർ ഊട്ടി, ഉമർ അൽ ഹസനി, ബദ്‌റുദ്ധീൻ നിസാമി സംബന്ധിക്കും.