Connect with us

Techno

കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാന്‍ ഗൂഗ്‌ളിന്റെ 'ബോലോ' ആപ്പ്

Published

|

Last Updated

ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ ഇനി ഗൂഗ്ള്‍ പഠിപ്പിക്കും. ഇംഗ്ലീഷും ഹിന്ദിയും പ്രയാസമുള്ള കുട്ടികളെ ഇനി കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്ന്  പഠിപ്പിക്കാന്‍ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. “ബോലോ” എന്ന ആപ്പിലൂടെ പ്രി പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ പഠിക്കാനാകും.

ഇംഗ്ലീഷോ ഹിന്ദിയോ വായിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന തെറ്റുകള്‍ തിരുത്തി പറഞ്ഞുകൊടുക്കുന്ന വിധത്തിലാണ് ഗൂഗിള്‍ പുതിയ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഫ്ലൈനായും ഉപയോഗിക്കാവുന്ന ആപ്പാണ് ബോലോ. ഒരു ദിവസം 15 മിനിറ്റ് ആപ്പ് ഉപയോഗിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഇരു ഭാഷകളിലും മികവ് കൈവരിക്കാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ ഇന്ത്യ പ്രോജക്റ്റ് മാനേജര്‍ നിതിന്‍ കശ്യപ് പറയുന്നത്.

ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പാഠങ്ങളോ, കഥകളോ കുട്ടികള്‍ ഉച്ചത്തില്‍ വായിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചാല്‍ ആപ്പിനുള്ളിലുള്ള “ബില്‍റ്റ് ഇന്‍ റീഡിംഗ് ബഡി ദിയ” തെറ്റുകള്‍ തിരുത്തി കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ പറഞ്ഞുകൊടുക്കും. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ 90 കഥകള്‍ ആപ്പില്‍ ലഭ്യമാണ്.

്.

Latest