ന്യൂഡല്‍ഹി: ബാബ്‌രി കേസുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്ക കേസ് മാധ്യസ്ഥ്യ ചര്‍ച്ചക്കു വിടണോയെന്ന കാര്യത്തില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. പ്രശ്‌നം മാധ്യസ്ഥ്യ ഇടപെടലിലൂടെ പരിഹരിക്കാനാവുമോ, മാധ്യസ്ഥ്യ ചര്‍ച്ച നടത്തുകയാണെങ്കില്‍ ആര് നേതൃത്വം നല്‍കണം തുടങ്ങിയ കാര്യങ്ങളിലാണ് പരമോന്നത കോടതിയുടെ അഞ്ചംഗ ബഞ്ച് ഉത്തരവ് പുറപ്പെടുവിക്കുക.
മാധ്യസ്ഥ്യ ചര്‍ച്ചകളുടെ സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മാധ്യസ്ഥ്യരായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ അറിയിക്കണമെന്നും കഴിഞ്ഞ ദിവസം കോടതി ബന്ധപ്പെട്ട് കക്ഷികളോട് നിര്‍ദേശിച്ചിരുന്നു.