ലോക്‌സഭക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താന്‍ ധാരണ; മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചുവിട്ടേക്കും

Posted on: March 7, 2019 6:38 pm | Last updated: March 7, 2019 at 8:44 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള ധാരണക്കു പിന്നാലെ ഇരു നിയമസഭകളും വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കും.

2019 ഒക്ടോബര്‍ വരെ ഏപ്രില്‍-മെയ് മാസങ്ങളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ അതോടൊപ്പം തന്നെ ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പുകളും നടത്താനാണ് ഭരണത്തിലുള്ള ബി ജെ പി ആലോചിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം പാര്‍ട്ടി വ്യാഴാഴ്ച തന്നെ കൈക്കൊള്ളുമെന്നാണ് സൂചന.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാകുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസും ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഘട്ടറുമാണ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്നത്.