Connect with us

Socialist

റോഡുകളില്‍ വളഞ്ഞുപുളഞ്ഞ വരകള്‍ എന്തിന്? ഉത്തരവുമായി കേരള പോലീസ്

Published

|

Last Updated

അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു. റോഡുകളില്‍ വളഞ്ഞുപുളഞ്ഞ വരകള്‍ എന്തിന്? സോഷ്യല്‍ മീഡിയയില്‍ ഇതിന്‍ പല ഉത്തരങ്ങളാണ് കിട്ടിയത്. ഈ വഴി വാഹനങ്ങള്‍ പതുക്കെ പോകണം, തെന്നി വീഴാന്‍ സാധ്യതയുണ്ട്, ഇതു വഴി വെള്ളമടിച്ച് വാഹനമോടിക്കരുത് എന്നുവരെയുള്ള മറുപടികളാണ് ലഭിച്ചത്. ബോധമില്ലാത്തവനെ വരയിടാന്‍ ഏല്‍പിച്ചാല്‍ ഇതാകും അവസ്ഥ എന്ന പരിഹാസവുമായും ചിലരെത്തി.

അതികമാര്‍ക്കും പരിചിതമല്ലാത്ത റോഡിലെ ഇത്തരം വരകളെന്തിനാണെന്ന് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നു. ചോദ്യത്തിന് ശരിയായ ഉത്തരവുമായി കേരള പോലീസ് തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്കിലാണ് മറുപടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസിന്റെ പോസ്റ്റ് ഇങ്ങനെ:

നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്?
അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.

റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം: