കിണറ്റിൽ വീണ നായക്ക് രക്ഷകരായി ഇ ആർ എഫ് പ്രവർത്തകർ

Posted on: March 7, 2019 10:57 am | Last updated: March 7, 2019 at 10:57 am
എടവണ്ണ പി സി കോളനിയിലെ കിണറ്റിൽവീണ നായയെ
രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഇ ആർ എഫ് പ്രവർത്തകർ

എടവണ്ണ: ആൾമറയില്ലാത്ത കിണറ്റിൽവീണ നായയുടെ രക്ഷക്ക് ഇ ആർ എഫ് പ്രവർത്തകരെത്തി. എടവണ്ണ മുത്തളം പി സി കോളനിയിലെ അയനിക്കോടൻ മുഹമ്മദിന്റെ മകൻ അബ്ദുല്ലയുടെ പണി പൂർത്തിയാകാത്ത വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിലാണ് നായ വീണത്.
മൂന്ന് ദിവസത്തോളമായി നായയുടെ കരച്ചിൽകേട്ട സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നാണെന്ന് കണ്ടെത്തിയത്.

വിവരം എമർജൻസി റെസ്‌ക്യു ഫോഴ്‌സിനെ അറിയിക്കുകയും പ്രവർത്തകരെത്തി നായയെ കയർ കുരുക്കിൽ മുകളിലെത്തിക്കുകയും ചെയ്തു. ഇ ആർ എഫ് പ്രവർത്തകരുടെ സമയോചിത ഇടപെടലിൽ നായക്ക് ജീവൻ നഷ്ടപ്പെട്ടില്ല.

ഷഹബാൻ മമ്പാട്, അബ്ദുൽ മജീദ്, ബിബിൻ പോൾ, ശംസുദ്ദീൻ കൊളക്കാടൻ, ആശിഖ്, ഷാഹിൻ നേതൃത്വം നൽകി.