മലപ്പുറത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍

Posted on: March 6, 2019 4:47 pm | Last updated: March 6, 2019 at 6:08 pm

മലപ്പുറം: സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പും ജാഗ്രത നിര്‍ദേശവും തുടരവെ സംസ്ഥാനത്ത് ഒരാള്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. മലപ്പുറം എടവണ്ണ പിസി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് പൊള്ളലേറ്റത്.

അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ ആശുപത്രി സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.