ബിജെപിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: March 5, 2019 1:09 pm | Last updated: March 5, 2019 at 3:27 pm

ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ആരാണ് സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. വെബ്‌സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല.

നരേന്ദ്ര മോദിക്കൊപ്പം ജര്‍മന്‍ ചാന്‍സലര്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് സൈറ്റിലുണ്ടായിരുന്നത്. ബോഹ്മീയന്‍ റാപ്‌സഡി എന്ന മ്യൂസിക് വീഡിയോയുടെ ലിങ്കുമുണ്ടായിരുന്നു. നിലവില്‍ വെബ്‌സൈറ്റ് സന്ദര്ശിക്കുമ്പോള്‍ എറര്‍ എന്നാണ് കാണിക്കുന്നത്. ബിജെപി ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയുടെ ഐടി വിഭാഗം