ഗള്‍ഫ് പര്യടനം : റഷ്യന്‍ വിദേശ കാര്യ മന്ത്രി സഊദിയിലെത്തി

Posted on: March 5, 2019 12:37 pm | Last updated: March 5, 2019 at 1:47 pm

റിയാദ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് സഊദിയിലെത്തി. റിയാദ് വിമാനത്താവളത്തിലെത്തിയ മന്ത്രിയെ സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും, തീവ്രവാദത്തെ ശക്തമായി ചെറുക്കാനും മേഖലയിലെ നിരവധി പ്രശ്‌നങ്ങളെകുറിച്ചും ചര്‍ച്ച നടത്തി .സിറിയയിലെ നിലവിലെ സംഭവ വികാസങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു .സിറിയയിലെ പ്രശ്‌ന പരിഹാരത്തിന് സഊദി സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു