ലോകത്തെ വന്‍ശക്തികളുടെ പട്ടികയില്‍ ഇടംനേടി സഊദി

Posted on: March 5, 2019 12:32 pm | Last updated: March 5, 2019 at 1:48 pm

റിയാദ് : ലോകത്തിലെ വന്‍ ശക്തികളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനക്കാരായി സഊദി അറേബ്യയും.അമേരിക്കയിലെ ബിസിനസ് ഇന്‍സൈഡര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് സഊദി നേടിയ വളര്‍ച്ചയും വിവിധ രാജ്യങ്ങളുമായി പുലര്‍ത്തി വരുന്ന സൈനിക സഖ്യങ്ങള്‍ , സൈനിക ശക്തി തുടങ്ങിയ കാര്യങ്ങളാണ് പഠന വിധേയമാക്കിയത് .

ആദ്യ സ്ഥാനക്കാരില്‍അമേരിക്ക,റഷ്യ,ചൈന,ജര്‍മനി,ബ്രിട്ടന്‍ എന്നെ രാജ്യങ്ങളാണുള്ളത്.’മിഡില്‍ ഈസ്റ്റിലെ വന്‍ശക്തി’ എന്നാണ് സഊദിയിയെ വിശേഷിപ്പിച്ചിരിക്കുന്നത് .ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിചെയ്യുന്ന രാജ്യവും .ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന്‌നും എല്ലാ വര്‍ഷവും ഹജ്ജിനും ഉംറക്കുമായി ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് സഊദിയിലെത്തുന്നത് .അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനി 80 രാജ്യങ്ങളിക്കിടയില്‍ നടത്തിയ പഠനത്തിലാണ് സഊദി ഒന്‍പതാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്