അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടയച്ചു; എന്റെ മകനെ എബിവിപി എന്ന് തിരിച്ചു തരും?

Posted on: March 4, 2019 2:53 pm | Last updated: March 4, 2019 at 3:08 pm
ഫാത്തിമ നഫീസ്

‘നമ്മുടെ സൈനികനെ പാകിസ്ഥാന്‍ മോചിപ്പിച്ചു; എന്റെ മകന്‍ നജീബിനെ എബിവിപിക്കാര്‍ എന്ന് മോചിപ്പിക്കും.? ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റേതാണ് ഈ ചോദ്യം.

ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍നിന്ന് 2016 ഒക്ടോബര്‍ 15നാണ് നജീബ് അഹമ്മദിനെ കാണാതാകുന്നത്. ഇതിന്റെ തലേദിവസം കാമ്പസിലെ എബിവിപിക്കാര്‍ നജീബുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും നജീബിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

കേസിലെ അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചിരുന്നു. യുവാവിനെ കണ്ടെത്തുന്നതിനുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറഞ്ഞത്.

എന്റെ മകന്‍ എന്ന് തിരിച്ചുവരും, എ.ബി.വി.പിക്കാര്‍ എന്നവനെ മോചിപ്പിക്കുമെന്ന് എനിക്കറിയണം ഫാത്തിമ നഫീസ്  ചോദിക്കുന്നു.