കര്‍ഷക ആത്മഹത്യകള്‍: നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

Posted on: March 4, 2019 2:11 pm | Last updated: March 4, 2019 at 4:57 pm

തിരുവനന്തപുരം: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടിവരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

ഇടുക്കിയില്‍ മാത്രം പതിനയ്യായിരം കര്‍ഷകര്‍ക്ക് ബേങ്കുകള്‍ ജപ്തി നോട്ടീസ് അയച്ച സാഹചര്യത്തില്‍് ആറിന് ബേങ്ക് പ്രതിനിധികളുടെ യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. കാര്‍ഷിക വിളകള്‍ നശിച്ചതിനെത്തുടര്‍ന്നുംമറ്റും കടക്കെണിയിലായ പല കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.