Connect with us

Ongoing News

ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കില്ല; ബിസിസിഐയുടെ ആവശ്യം തള്ളി ഐസിസി

Published

|

Last Updated

ദുബൈ: ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന ബിസിസിഐയുടെ ആവശ്യം നിരാകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐസിസിക്ക് ക്രിക്കറ്റ് കാര്യങ്ങളില്‍ മാത്രമേ നിലപാടെടുക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഐസിസിയുടെ തീരുമാനം. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരമൊരു ആവശ്യമുന്നയിച്ചത്.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് പാക്കിസ്ഥാനെ പേരെടുത്ത് പരാമര്‍ശിക്കാതെ ബിസിസിഐ കത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഫെബ്രുവരി 22നാണ് ബിസിസിഐ കത്തയച്ചത്.

ഇത്തരമൊരു ആവശ്യം ഐസിസിക്ക് അനുവദിക്കാനാകില്ലെന്ന് ഐസിസി പ്രസിഡന്റ് ശശാങ്ക് മനോഹര്‍ നേരത്തെ തന്നെ ബിസിസിഐയുടെ താത്കാലിക ഭരണ സമിതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ കത്തിനെക്കുറിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Latest