Connect with us

National

ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.
മൂന്നു സി ആര്‍ പി എഫ് ജവാന്മാരും രണ്ട് പോലീസുകാരുമാണ്‌ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ സേന കൊലപ്പെടുത്തി.

പ്രദേശത്ത് ഭീകരരെ കണ്ടെത്തുന്നതിന് തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനക്കു നേരെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ വീട് സേന വളഞ്ഞതിനിടെയാണ് സംഭവം. ഏറ്റുമുട്ടലില്‍ ഭീകരര്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest