Connect with us

Palakkad

പാലക്കാട് താപനില വീണ്ടും 40 ഡിഗ്രിയിലെത്തി

Published

|

Last Updated

പാലക്കാട്: കുറഞ്ഞ താപനില 26 ഡിഗ്രിയും ആര്‍ദ്രത 40 ഡിഗ്രിയും രേഖപ്പെടുത്തി. മുണ്ടൂര്‍ ഐ ആര്‍ ടി സിയിലെ താപമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉയര്‍ന്ന ചൂട് 39 ഡിഗ്രിയായിരുന്നു. മലമ്പുഴയില്‍ 36.2 ഡിഗ്രിയാണ് ഉയര്‍ന്ന താപനില. കുറഞ്ഞ താപനില 24.8 ഡിഗ്രി. ആര്‍ദ്രത 41 ഡിഗ്രി. തമിഴ്‌നാട്ടില്‍നിന്ന് വാളയാര്‍ ചുരം വഴി വീശുന്ന വരണ്ട കാറ്റ് ചൂടും ഉഷ്ണവും വര്‍ധിപ്പിക്കുന്നു. കാടും മരങ്ങളും ചോലവനങ്ങളും കുറഞ്ഞതും ജില്ലയില്‍ ചൂട് കൂടുന്നതിന് കാരണമാണ്.

താപനില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്‌സ് പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വായുവിലൂടെയാണ് വൈറസ് പകരുന്നത്. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ആദ്യത്തെ ലക്ഷണങ്ങള്‍. തുടര്‍ന്ന് ശരീരത്തില്‍ ചെറിയ കുമിളകള്‍ രൂപപ്പെടും.

രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ശരീരത്തിലുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്. ധാരാളം വെള്ളം കുടിക്കണം. ഏത് ആഹാരവും കഴിക്കാം. ചിക്കന്‍പോക്‌സിന് പ്രതിരോധ കുത്തിവെയ്പും ലഭ്യമാണ്.

Latest