Connect with us

Malappuram

ഒപ്പനവേദി തിരിച്ചുപിടിച്ച് പി എസ് എം ഒ

Published

|

Last Updated

ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ ഫാത്തിമ സബീഹയും സംഘവും

തേഞ്ഞിപ്പലം: ഒപ്പനയില്‍ ഒരു വര്‍ഷത്തിന് ശേഷം വിജയം തിരൂരങ്ങാടി പി എസ് എം ഒ കോളജിനൊപ്പം. എല്ലാ ടീമുകളും മികച്ച പ്രകടനമെടുത്ത മത്സരത്തില്‍ ഒരു ചുവട് മുന്നിലെത്താന്‍ കഴിഞ്ഞതിലൂടെ പി എസ് എം ഒ കോളജ് 2018 ല്‍ കൈവിട്ടുപോയ വിജയമാണ് തിരിച്ചു പിടിച്ചത്. മത്സരം പാതിരാത്രിവരെ നീണ്ടു.

2016 -17 ല്‍ സി സോണ്‍, ഇന്റര്‍സോണ്‍ മത്സരത്തില്‍ ഒപ്പനയില്‍ പി എസ് എം ഒ ജേതാക്കളായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടെങ്കിലും ഈ വര്‍ഷം കോളജിന്റെ പെണ്‍കരുത്തില്‍ ചുവട് തെറ്റാതെ ആടിപ്പാടി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. 23 ടീം പങ്കെടുത്ത മത്സരത്തില്‍ ബില്‍കീസ് സുലൈമാന്‍ ചരിത്രം പാടിയാണ് ഫാത്തിമാ സബീഹയും സംഘവും ഒന്നാമതെത്തിയത്. മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളായ അബ്ബാസ് കൊണ്ടോട്ടി, ഫൈസല്‍ മൊറയുര്‍, യഹിയ മമ്പാട് എന്നിവര്‍ പറഞ്ഞു.