Connect with us

Malappuram

കലാപൂരത്തിന് ഇന്ന് കൊടിയിറക്കം

Published

|

Last Updated

കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പ്രവേശന കവാടം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കലാകാരന്‍മാര്‍ ചിത്രംവരച്ച് പ്രതിഷേധിക്കുന്നു

തേഞ്ഞിപ്പലം: ഏഴ് ആഘോഷ രാപ്പകലുകളില്‍ കലയുടെ വിസ്മയം തീര്‍ത്ത കാലിക്കറ്റ് സി സോണ്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. ഇന്ന് നാടോടി സംഗീതം (ഗ്രൂപ്പ്), ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നാടോടിനൃത്തം, കാവ്യകേളി, അക്ഷരശ്ശോകം, കവിതാപാരായണം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങള്‍ അരങ്ങേറും.

ഇന്നലെ മാര്‍ഗംകളി, പൂരക്കളി, പരിചമുട്ട്, മലയാള നാടകം, മൈം, സ്‌കിറ്റ്‌സ്, സംസ്‌കൃത നാടകം, പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട്, കോല്‍ക്കളി, അറബനമുട്ട്, ദഫ്മുട്ട്, സംഘഗാനം, ദേശഭക്തിഗാനം, ഗാനമേള എന്നിവ നടന്നു. സമകാലിക പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള മലയാള നാടകവേദിയും നിറഞ്ഞുകവിഞ്ഞു. ക്രിസ്തീയ ഇനങ്ങളായ പൂരക്കളി, മാര്‍ഗംകളി, പരിചമുട്ട് എന്നിവ അരങ്ങേറിയ വേദിയിലും നിറസാന്നിധ്യമായിരുന്നു.