Connect with us

Malappuram

സി സോണ്‍; എം ഇ എസ് മമ്പാട് മുന്നില്‍

Published

|

Last Updated

 

പൂരക്കളിയില്‍ ഒന്നാമതെത്തിയ ജിത്തുവും സംഘവും(എം ഇ എസ് കോളജ് മമ്പാട്) ചിത്രം: പി കെ നാസര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ എം ഇ എസ് മമ്പാട് കോളജ് 73 പോയിന്റുമായി മുമ്പില്‍. 72 പോയിന്റുമായി തിരൂരങ്ങാടി പി എസ് എം ഒ കോളജ് തൊട്ടുപിറകിലാണ്. 67 പോയിന്റുമായി യൂനിവേഴ്‌സിറ്റി ക്യാമ്പസാണ് മൂന്നാം സ്ഥാനത്ത്. സ്‌റ്റേജിനങ്ങളിലെ മികവുറ്റ പ്രകടനമാണ് മമ്പാട് എം ഇ എസിനെ മുന്നിലെത്തിച്ചത്. രചനാ മത്സരങ്ങളിലെ മികവാണ് യൂനിവേഴ്‌സിറ്റി ക്യാമ്പസിന് നേട്ടമായത്. മാപ്പിളകലാരൂപങ്ങളിലെ മികവിലൂടെ നേടിയ ഉയര്‍ന്ന പോയിന്റാണ് പി എസ് എം ഒക്ക് ഇത്തവണയും നേടിയത്. ക്യാമ്പസിലെ അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവം ഇന്ന് സമാപിക്കും. മാപ്പിള കലാരൂപങ്ങള്‍ ആസ്വദിക്കാന്‍ ഒട്ടേറെയാളുകളാണ് ഇന്നലെ സര്‍വകലാശാല ക്യാമ്പസിലെത്തിയത്.

 

മത്സര ഫലങ്ങള്‍
തേഞ്ഞിപ്പലം: ഹിന്ദി ഡ്രാമ:1. ഷന്‍വാന്‍ ആന്‍ഡ് ടീം (സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി, വാഴയൂര്‍). മോണോആക്ട്: 1. എ എസ് അഭിരാമി (എം വി എസ് കെ വി എം കോളജ്, വളാഞ്ചേരി). സംഘഗാനം പാശ്ചാത്യം: 1. ഹിബ നസ്‌ലി & ടീം (എം ഇ എസ് കേളജ് മമ്പാട്). തിരുവാതിര: 1.അഞ്ചിത ആന്‍ഡ് ടീം(എം ഇ എസ് കോളജ് മമ്പാട്).

 

 

തേഞ്ഞിപ്പലം

Latest