Connect with us

Gulf

മദീന വിമാനത്താവളം വഴി കൊക്കൈന്‍ കടത്താന്‍ ശ്രമം; വിദേശ യുവതി പിടിയില്‍

Published

|

Last Updated

മദീന : മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ആഫ്രിക്കന്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് 1.125 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്.

പ്രത്യേക ക്യാപ്‌സ്യൂള്‍ രൂപത്തിലാണ് ഇവ പേക്ക് ചെയ്തിരുന്നതെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഡയറക്ടര്‍ മിശാല്‍ അല്‍സുബൈദി പറഞ്ഞു.യുവതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Latest